Kerala
തിരുവനന്തപുരം: അർഹരായ മുഴുവൻ ആളുകളെയും വോട്ടേഴ്സ് ലിസ്റ്റിൽ ഉൾപ്പെടുത്താൻ ക്രമീകരണങ്ങൾ ഒരുക്കുമെന്നു മുഖ്യമന്ത്രി.
രേഖകൾ കൈവശമില്ലാത്തവർക്ക് യുദ്ധകാലാടിസ്ഥാനത്തിൽ രേഖകൾ ലഭ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ ജില്ലാ കളക്ടർമാർക്ക് നിർദേശം നൽകിയതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. രേഖകൾ കിട്ടാൻ ഒരു ഫീസും ഈടാക്കുന്നതല്ല. ഏതെങ്കിലും ഫീസ് ഉണ്ടെങ്കിൽ അത് ഈ കാലയളവിൽ ഒഴിവാക്കും.
വോട്ടർ പട്ടികയിൽ പേര് ഉൾപ്പെടുത്തുന്നതിന് ജനങ്ങളെ സഹായിക്കുന്നതിനായി ഹെൽപ് ഡെസ്കുകൾ പ്രാദേശികാടിസ്ഥാനത്തിൽ സ്ഥാപിക്കുന്നതിന് നേരത്തേ തീരുമാനിച്ചിരുന്നു.
ആവശ്യമുള്ള സ്ഥലങ്ങളിലെല്ലാം പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകാത്ത രീതിയിൽ ഹിയറിംഗ് കേന്ദ്രങ്ങൾ സജീകരിക്കുന്നതിനും, അതിനുവേണ്ട അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പു വരുത്തുന്നതിനും ജില്ലാ കളക്ടർമാർക്ക് ചുമതല നൽകി.
സർട്ടിഫിക്കറ്റുകൾക്ക് കാലതാമസം നേരിടുകയാണെങ്കിൽ അത് നേരിട്ട് പഞ്ചായത്ത് മുഖേന ലഭ്യമാക്കുന്ന കാര്യം പരിശോധിക്കുവാൻ തദ്ദേശസ്വയംഭരണ വകുപ്പിനോട് ആവശ്യപ്പെട്ടു.
District News
വടകര: മുഖ്യമന്ത്രി പിണറായി വിജയനെ ഫേസ് ബുക്കിലൂടെ അപമാനിക്കുകയും വധ ഭീഷണി മുഴക്കുകയും ചെയ്ത വള്ളിക്കാട് സ്വദേശി പോലീസ് പിടിയിൽ.
ഐവളപ്പു കുനിയില്‍ സജിത്തിനെയാണ് വടകര പോലീസ് അറസ്റ്റു ചെയ്തത്. ഇയാളെ വയനാട് ഡീ അഡിക്ഷന് സെന്ററിലേക്ക് അയക്കാന്‍ തീരുമാനിച്ചതായി പോലീസ് അറിയിച്ചു.